• ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് കവി പുതുശേരി രാമചന്ദ്രൻ അർഹനായി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം ലഭിച്ചത്.ഒന്നര ലക്ഷം രൂപയാണ് പുരസ്കാര തുക
• ബി.ആർ അംബേദ്‌കറിന്റെ 125 -ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ 125 രൂപയുടേയും 10 രൂപയുടേയും നാണയങ്ങൾ പുറത്തിറക്കി
• ഐ.എൻ.ടി.യു.സി ദേശീയ പ്രസിഡന്റായി ജി.സഞ്ജീവ റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുത്തു
• ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ഗാന്ധി-മണ്ടേല ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 3-0 ന് സ്വന്തമാക്കി.ഇന്ത്യൻ ബോളർ ആർ.അശ്വിനാണ് മാൻ ഓഫ് ദി സീരിസ് പുരസ്കാരം ലഭിച്ചത്
• ഹോളണ്ടിനെ തോൽപ്പിച്ച് ലോക ഹോക്കി ലീഗ് ഫൈനൽസിൽ ഇന്ത്യ വെങ്കലം നേടി
• മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം പുതിയ നെൽവിത്ത് വികസിപ്പിച്ചെടുത്തു.ശ്രേയസ് (എം.ഒ 22) എന്ന നെൽവിത്താണ് പുറത്തിറക്കിയത്

About Mash