• ടെസ്റ്റ് ക്രിക്കറ്റിൽ ഒരക്ക സ്കോർ പിന്നിടാൻ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട ബാറ്റ്‌സ്‌മാൻ എന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയ്ക്ക് ലഭിച്ചു.ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ആറു റൺസെടുക്കാൻ 113 പന്തുകളാണ് നേരിട്ടത്.ഓസ്ട്രേലിയയുടെ കാൾ റെക്‌മാനിന്റെ 102 പന്തുകളിൽ നിന്ന് 9 റൺസെന്ന റെക്കോർഡാണ് മറികടന്നത്
• കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ കെ.എസ് പ്രണവും കോഴിക്കോട് ഉഷ സ്കൂളിലെ ജിസ്‌ന മാത്യുവും സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരങ്ങളായി തിരഞ്ഞെടുത്തു
• കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറിയായി ഡോ. എം.രാജീവൻ നായരെ നിയമിച്ചു
• ഇന്ത്യൻ സൂപ്പർ ലീഗ് മാത്യകയിൽ കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള സൂപ്പർ ലീഗിന്റെ (KSL) ഔദ്യോഗിക പ്രഖ്യാപനം മുൻ ഇംഗ്ലണ്ട് താരം പീറ്റർ ഷിൽട്ടൺ കൊച്ചിയിൽ നിർവഹിച്ചു.ലീഗിൽ 8 ടീമുകൾ പങ്കെടുക്കും

About Mash