• ഇന്ത്യ - റഷ്യ സംയുക്ത നാവിക അഭ്യാസമായ ഇന്ദ്ര നേവി-15 ന് തുടക്കമായി.ബംഗാൾ ഉൾക്കടലിലാണ് അഭ്യാസം നടക്കുന്നത്
• എം.എൽ.എമാർക്ക് നിയമസഭയിൽ ഓൺലൈനിലൂടെ ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകുന്ന ആദ്യ സംസ്ഥാനം എന്ന ബഹുമതി മഹാരാഷ്ട്രക്ക് ലഭിച്ചു
• അന്തരീക്ഷ മലിനീകരണം തടയുന്നതിനായി ഡൽഹി സർക്കാർ നടപ്പാക്കുന്ന കാർ നിയന്ത്രണ പദ്ധതി ജനുവരി ഒന്നു മുതൽ ആരംഭിക്കും
• ഭാഷ,സാഹിത്യം,നാടോടി വിജ്ഞാനീയം,രംഗകല,സിനിമ തുടങ്ങിയ മേഖലകളിലെ മികവിനു സംസ്ഥാന സർക്കാർ നൽകുന്ന പി.കെ കാളൻ പുരസ്കാരത്തിന് ഡോ. എൻ.അജിത്കുമാർ അർഹനായി
• കേന്ദ്ര സർക്കാരിന്റെ ഉദയ് ഊർജ പദ്ധതിയിൽ അംഗമാകുന്ന ആദ്യ സംസ്ഥാനം എന്ന അംഗീകാരം ആന്ധ്രാപ്രദേശ് സ്വന്തമാക്കി