• ഇന്ത്യൻ പ്രീമിയർ ലീഗിൽ സസ്പെൻഷൻ നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് പകരമായി പൂനെ, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ ടീമുകളെ ഉൾപ്പെടുത്തി
• ജീവനക്കാരുടെ ശമ്പളം ബാങ്കിലൂടെ നൽകുന്ന ഇന്ത്യയിലെ ആറാമത്തെ സംസ്ഥാനം എന്ന അംഗീകാരം കേരളത്തിന് ലഭിച്ചു
• കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 'പ്രസാദ്' തീർഥാടന പദ്ധതിയിൽ ഗുരുവായൂരിനെ ഉൾപ്പെടുത്തും
• സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നേത്രദാനം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നടന്നു.അകാലത്തിൽ മരിച്ച രണ്ടരവയസുകാരന്റെ കണ്ണുകളാണ് രണ്ടുപേർക്ക് ദാനം ചെയ്തത്
• ഈ വർഷത്തെ യൂസുഫലി കേച്ചേരി സ്മാരക അവാർഡിന് പി.ടി നരേന്ദ്രമേനോൻ അർഹനായി
• മികച്ച കാർഷിക വികസന ബാങ്ക് പ്രസിഡന്റിനുള്ള ദേശീയ പുരസ്കാരം കേരള സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സിന് ലഭിച്ചു
• സംസ്ഥാന സ്കൂൾ കായിക മേളയിൽ എറണാകുളം ജില്ല ജേതാക്കളായി.പാലക്കാടിനാണ് രണ്ടാം സ്ഥാനം