December 19

on Sunday 20 December 2015 -

* കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി ആർ.കെ മാത്തൂറിനെ നിയമിച്ചു
* സ്പെയിനിൽ നിന്നുള്ള മിറേയ ലലാഗുന റോസയെ 2015 ലെ ലോക സുന്ദരിയായി തിരഞ്ഞെടുത്തു
* ഐ.എസ്‌.എൽ ഫുട്ബോൾ 2015 സീസണിൽ ചെന്നൈയിൻ എഫ്‌.സി ജേതാക്കളായി. എഫ്‌.സി ഗോവയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ്‌ തോൽപ്പിച്ചത്‌
* ക്ലബ്‌ ഫുട്ബോൾ ലോകകപ്പ്‌ ഫൈനലിൽ റിവർപ്ലേറ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ തോൽപ്പിച്ച്‌ ബാഴ്‌സിലോണ ജേതാക്കളായി
* മലയാളത്തിലെ മികച്ച ക്യതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ കെ.ആർ മീരയുടെ 'ആരാച്ചാർ' എന്ന നോവലിന്‌ ലഭിച്ചു.ഒരു ലക്ഷം രൂപയാണ്‌ സമ്മാനത്തുക.തമിഴിൽ നിന്ന് ആവുടനായകം മാധവന്റെ 'ഇളക്കിയ സുവടുകൾ' എന്ന ഉപന്യാസ സമാഹാരത്തിനാണ്‌ പുരസ്കാരം ലഭിച്ചത്‌
* കലിഫോർണിയ യുസി ബെർക്ക്‌ലി-ഹാസ്‌ സ്കൂൾ ഓഫ്‌ ബിസിനസിന്റെ ഗാർവുഡ്‌ പുരസ്കാരം രാഷ്ട്രപതി പ്രണബ്‌ മുഖർജിക്ക്‌ ലഭിച്ചു
* റഷ്യയുമായി എസ്‌-400 ട്രയംഫ്‌ എയർ ഡിഫൻസ്‌ മിസൈൽ ഉൾപ്പെടെ 40,000 കോടി രൂപയുടെ പ്രതിരോധ ഇടപാടിനു കേന്ദ്ര സർക്കാർ അനുമതി നൽകി
* തമോദ്രവ്യം അടക്കമുള്ള പ്രപഞ്ച രഹസ്യങ്ങൾ പഠിക്കാൻ ചൈന വുകോങ്ങ്‌ എന്ന ദൂരദർശിനി ഉപഗ്രഹം വിക്ഷേപിച്ചു
* ഫോബ്സ്‌ മാഗസിൻ പുറത്തുവിട്ട ബിസിനസിന്‌ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്ക്‌ ഒന്നാം സ്ഥാനത്തെത്തി.ഇന്ത്യ 97 -ാമതാണ്‌
* വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും അനിൽ അംബാനിയും സംയുക്തമായി ആംബ്ലിൻ പാട്‌നേഴ്‌സ്‌ എന്ന ഫിലിം കമ്പനി രൂപീകരിച്ചു
* മദർ തെരേസയെ അടുത്ത വർഷം സെപ്റ്റംബർ നാലിന്‌ വിശുദ്ധയായി പ്രഖ്യാപിക്കും
* സെയ്ഷൽസ്‌ പ്രസിഡന്റായി ജയിംസ്‌ മൈക്കലിനെ വീണ്ടും തിരഞ്ഞെടുത്തു
* ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരനെ തിരഞ്ഞെടുത്തു

Tagged as:
Mashhari About Mashhari

Write admin description here..

Get Updates

Subscribe to our e-mail newsletter to receive updates.

Share This Post

Related posts

If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.