* ആഗോളതാപനം കുറയ്ക്കുന്നതിനുള്ള സുപ്രധാന കരാർ അംഗീകരിച്ച് പാരീസിൽ നടന്ന ലോക കാലാവസ്ഥാ ഉച്ചകോടി അവസാനിച്ചു.1997 ലെ ക്യോട്ടോ പ്രോട്ടോകോളിന് പകരം പരിസ്ഥിതി സംരക്ഷണത്തിന് ഇനി പാരീസ് ഉടമ്പടി ആധാരമാകും
* ലോകത്തിലെ ഏറ്റവും മികച്ച വിമാന സർവീസിനുള്ള പുരസ്കാരം തുടർച്ചയായി ഏഴാം വർഷവും എത്തിഹാദ് എയർവേസ് സ്വന്തമാക്കി
* സൗദി അറേബ്യ തിരഞ്ഞെടുപ്പിൽ ജയിച്ച ആദ്യ വനിതയെന്ന റെക്കോർഡ് മക്ക മേഖലയിൽ മത്സരിച്ച സൽമ ബിൻത് ഹിസാബ് സ്വന്തമാക്കി
* പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയെ ഇസ്ലാമിക് റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു
* സൗത്ത് ഈസ്റ്റ് ഏഷ്യ റൈറ്റ് അവാർഡിന് തമിഴ് എഴുത്തുകാരൻ ജെ.എം സാലി അർഹനായി
* കെ.പി ഉദയഭാനു സംഗീത പുരസ്കാരം കെ.എസ് ചിത്രയ്ക്ക് ലഭിച്ചു