December 10

on Thursday 10 December 2015 -

• ജർമൻ ചാൻസലർ ആംഗല മെർക്കലിനെ ടൈം മാഗസിന്റെ 2015 ലെ പേഴ്‌സൺ ഓഫ്‌ ദി ഇയറായി തിരഞ്ഞെടുത്തു.ഈ പുരസ്കാരം നേടുന്ന നാലാമത്തെ വനിതയാണ്‌. ഐ.എസ്‌ തലവൻ അബൂബക്കർ അൽ ബാഗ്‌ദാദിയാണ്‌ രണ്ടാം സ്ഥാനത്ത്‌ എത്തിയത്‌
• ലോകത്തിലെ ആദ്യത്തെ ഡെങ്കി പ്രതിരോധ വാക്സിന്‌ മെക്സിക്കോ അനുമതി നൽകി.ഫ്രാൻസ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സനോഫി പാസ്‌ച്വേഴ്‌സാണ്‌ മരുന്ന് വികസിപ്പിച്ചത്‌
• ഇന്ത്യയുടെ ആദ്യ ബുള്ളറ്റ്‌ ട്രെയിൻ പദ്ധതിയുടെ നിർമാണ കരാർ ചൈനയെ മറികടന്ന് ജപ്പാൻ സ്വന്തമാക്കി.മുംബൈ-അഹമ്മദാബാദ്‌ റൂട്ടിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌
• ലോകത്തിലെ ഏറ്റവുമധികം വരുമാനമുള്ള ഗായികയായി ഫോബ്സ്‌ മാഗസിൻ പോപ്പ്‌ ഗായിക കാത്തി പെറിയെ തിരഞ്ഞെടുത്തു
• വെനസ്വേല പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഡമോക്രാറ്റിക്‌ യൂണിറ്റി മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം നേടി
• കോമൺവെൽത്ത്‌ രാജ്യങ്ങളിലെ യുവപ്രതിഭകൾക്കു നൽകുന്ന ബ്രിട്ടനിലെ ക്യൂൻസ്‌ യങ്ങ്‌ ലീഡേഴ്‌സ്‌ അവാർഡിന്‌ ഇന്ത്യയിൽ നിന്ന് കാർത്തിക്‌ സാഹ്‌നി, നേഹ സ്വെയ്ൻ എന്നിവർ അർഹരായി
• ഫ്രഞ്ച്‌ സർക്കാരിന്റെ ദേശീയ സിനിമാ പുരസ്കാരം നേടിയ മലയാളി സൗണ്ട്‌ എഞ്ചിനീയർ നാരാ കൊല്ലേരി അന്തരിച്ചു
• കണ്ടുപിടിത്തങ്ങൾക്കുള്ള ഓസ്കാർ എന്നറിയപ്പെടുന്ന ആർ ആൻഡ്‌ ഡി മാഗസിൻ പുരസ്കാരം അമേരിക്കയിലെ മലയാളി ശാസ്ത്രജ്ഞൻ ജയൻ തോമസിന്‌ ലഭിച്ചു

Tagged as:
Mashhari About Mashhari

Write admin description here..

Get Updates

Subscribe to our e-mail newsletter to receive updates.

Share This Post

Related posts

If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.